Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AI PC Chip

എഐ പിസി ചിപ്പ് പുറത്തിറക്കി എൻവിഡിയ

താ​​​​യ്പേ​​​​യ്: അ​​​മേ​​​രി​​​ക്ക​​​ൻ ബ​​​ഹു​​​രാ​​​ഷ്‌​​​ട്ര ക​​​ന്പ​​​നി​​​യാ​​​യ എ​​​​ന്‍വി​​​​ഡി​​​​യ ത​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ വി​​​​ന്‍ഡോ​​​​സ് പി​​​​സി ചി​​​​പ്പാ​​​​യ ‘ആ​​​​ർ​​​​ടി​​​​എ​​​​ക്സ് സ്പാ​​​​ര്‍ക്ക് സൂ​​​​പ്പ​​​​ർ​​​​ചി​​​​പ്പ്’ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

താ​​​​യ്‌​​​​വാ​​​​നി​​​​ൽ​ ന​​​​ട​​​​ന്ന കം​​​​പ്യൂ​​​ട്ടെ​​​​ക്‌​​​​സ് 2026ലാ​​​ണ് ​പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ആ​​​​ര്‍ട്ടി​​​​ഫി​​​​ഷ​​​​ല്‍ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍സ് ടാ​​​​സ്‌​​​​കു​​​​ക​​​​ള്‍ കം​​​പ്യൂ​​​​​ട്ട​​​​റു​​​​ക​​​​ളി​​​​ല്‍ത്ത​​​​ന്നെ നേ​​​​രി​​​​ട്ട് കൂ​​​​ടു​​​​ത​​​​ല്‍ വേ​​​​ഗ​​​​ത്തി​​​​ല്‍ ചെ​​​​യ്യു​​​​ക​​​യെ​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് എ​​​​ൻ​​​​വി​​​​ഡി​​​​യ സൂ​​​​പ്പ​​​​ര്‍ചി​​​​പ്പ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മൈ​​​​ക്രോ​​​​സോ​​​​ഫ്റ്റു​​​​മാ​​​​യി ചേ​​​​ര്‍ന്നു വി​​​​ക​​​​സി​​​​പ്പി​​​​ച്ച ഈ ​​​​ചി​​​​പ്പ് വി​​​​ന്‍ഡോ​​​​സ് കം​​​​പ്യൂ​​​​ട്ട​​​​റു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​രീ​​​​തി​​​​യെ മാ​​​​റ്റി​​​​മ​​​​റി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് എ​​​​ന്‍വി​​​​ഡി​​​​യ സി​​​​ഇ​​​​ഒ ജെ​​​​ന്‍സ​​​​ന്‍ ഹു​​​​വാം​​​​ഗ് പ​​​​റ​​​​ഞ്ഞു.

►►പ്ര​​​​ധാ​​​​ന സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ള്‍

എ​​​​ഐ പ്ര​​​​ക​​​​ട​​​​നം: ഈ ​​​​ചി​​​​പ്പി​​​​ന് 1 പെ​​​​റ്റാ​​​​ഫ്‌​​​​ളോ​​​​പ്പ് എ​​​​ഐ കം​​​പ്യൂ​​​​ട്ടിം​​​​ഗ് പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​യ്​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കും. ഇ​​​​ത് ക്ലൗ​​​​ഡി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​മി​​​​ല്ലാ​​​​തെ ത​​​​ന്നെ കം​​​പ്യൂ​​​​ട്ട​​​​റി​​​​ലെ എ​​​​ഐ ഏ​​​​ജ​​​​ന്‍റു​​​​ക​​​​ളെ​​​​യും വ​​​​ലി​​​​യ ലാം​​​​ഗ്വേ​​​​ജ് മോ​​​​ഡ​​​​ലു​​​​ക​​​​ളെ​​​​യും സു​​​​ഗ​​​​മ​​​​മാ​​​​യി പ്ര​​​​വ​​​​ര്‍ത്തി​​​​പ്പി​​​​ക്കാ​​​​ന്‍ സ​​​​ഹാ​​​​യി​​​​ക്കും.

ചി​​​​പ്പ് ഘ​​​​ട​​​​ന: മീ​​​​ഡി​​​​യ​​​​ടെ​​​​ക്കു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു നി​​​​ര്‍മി​​​​ച്ച 20-കോ​​​​ര്‍ ഉ​​​​ള്ള എ​​​​ന്‍വി​​​​ഡി​​​​യ ഗ്രേ​​​​സ് സി​​​​പി​​​​യു​​​​വും 6,144 ക്യൂ​​​ഡ കോ​​​​റു​​​​ക​​​​ളു​​​​ള്ള (എ​​​​ന്‍വി​​​​ഡി​​​​യ ക​​​​മ്പ​​​​നി​​​​യു​​​​ടെ ഗ്രാ​​​​ഫി​​​​ക്‌​​​​സ് പ്രോസ​​​​റു​​​​ക​​​​ളി​​​​ല്‍ ചെ​​​​റി​​​​യ പ്രോ​​​​സിം​​​​ഗ് യൂ​​​​ണി​​​​റ്റു​​​​ക​​​​ളാ​​​​ണ് ക്യൂ​​​​ഡ കോ​​​​റു​​​​ക​​​​ള്‍. ഒ​​​​രേ​​​​സ​​​​മ​​​​യം വ​​​​ലി​​​​യ അ​​​​ള​​​​വി​​​​ലു​​​​ള്ള ഡാ​​​​റ്റ കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​നും സ​​​​ങ്കീ​​​​ര്‍ണ​​​​മാ​​​​യ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ലു​​​​ക​​​​ള്‍ വേ​​​​ഗ​​​​ത്തി​​​​ല്‍ തീ​​​​ര്‍ക്കാ​​​​നും ക്യൂ​​​​ഡ കോ​​​​റു​​​​ക​​​​ള്‍ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു) ബ്ലാ​​​​ക്ക്‌​​​​വെ​​​​ല്‍ ആ​​​​ര്‍ടി​​​​എ​​​​ക്‌​​​​സ് ജി​​​​പി​​​​യു​​​​വും ചേ​​​​ര്‍ന്ന​​​​താ​​​​ണ് ഈ ​​​​ആം-​​​​ബേ​​​​സ്ഡ് സൂ​​​​പ്പ​​​​ര്‍ചി​​​​പ്പ്.

മെ​​​​മ്മ​​​​റി: 128ജി​​​​ബി വ​​​​രെ​​​​യു​​​​ള്ള യൂ​​​​ണി​​​​ഫൈ​​​​ഡ് മെ​​​​മ്മ​​​​റി ഇ​​​​തി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്. 90 ജി​​​​ബി​​​​യി​​​​ല​​​​ധി​​​​കം വ​​​​രു​​​​ന്ന വ​​​​ലി​​​​യ 3 ഡി സീ​​​​നു​​​​ക​​​​ള്‍ റെ​​​​ന്‍ഡ​​​​ര്‍ ചെ​​​​യ്യാ​​​​നും 12കെ ​​​​വീ​​​​ഡി​​​​യോ​​​​ക​​​​ള്‍ എ​​​​ഡി​​​​റ്റ് ചെ​​​​യ്യാ​​​​നും ഇ​​​​തു സ​​​​ഹാ​​​​യി​​​​ക്കും.

വി​​​​ന്‍ഡോ​​​​സ് ഓ​​​​പ്പ​​​​ണ്‍ ഷെ​​​​ല്‍: കം​​​​പ്യൂ​​​​ട്ട​​​​റു​​​​ക​​​​ളി​​​​ല്‍ പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്ന എ​​​​ഐ ഏ​​​​ജ​​​​ന്‍റു​​​​ക​​​​ള്‍ക്ക് ഉ​​​​പ​​​​യോ​​​​ക്താ​​​​വി​​​​ന്‍റെ വ്യ​​​​ക്തി​​​​ഗ​​​​ത വി​​​​വ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്ര​​​​ത്തോ​​​​ളം അ​​​​നു​​​​മ​​​​തി ന​​​​ല്‍ക​​​​ണ​​​​മെ​​​​ന്നതു നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ മൈ​​​​ക്രോ​​​​സോ​​​​ഫ്റ്റു​​​​മാ​​​​യി ചേ​​​​ര്‍ന്ന് സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ഒ​​​​രു റ​​​​ണ്‍ടൈം സം​​​​വി​​​​ധാ​​​​ന​​​​വും ഇ​​​​തി​​​​ല്‍ ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ഗെ​​​​യി​​​​മിം​​​​ഗും ക്രി​​​​യേ​​​​റ്റി​​​​വി​​​​റ്റി​​​​യും: മി​​​​ക​​​​ച്ച എ​​​​ഐ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​നൊ​​​​പ്പം 1440 റ​​​​സ​​​​ലൂ​​​​ഷ​​​​നി​​​​ല്‍ 100 എ​​​​ഫ്പി​​​​എ​​​​സി​​​​ൽ കൂ​​​​ടു​​​​ത​​​​ല്‍ വേ​​​​ഗ​​​​ത​​​​യി​​​​ല്‍ റേ ​​​​ട്രേ​​​​സിം​​​​ഗോ​​​​ടെ ഗെ​​​​യി​​​​മു​​​​ക​​​​ള്‍ ക​​​​ളി​​​​ക്കാ​​​​നും ചി​​​​പ്പ് സ​​​​ഹാ​​​​യി​​​​ക്കും. കൂ​​​​ടാ​​​​തെ അ​​​​ഡോ​​​​ബി ത​​​​ങ്ങ​​​​ളു​​​​ടെ ഫോ​​​​ട്ടോ​​​​ഷോ​​​​പ്പ്, പ്രീ​​​​മി​​​​യ​​​​ര്‍ പ്രോ ​​​​തു​​​​ട​​​​ങ്ങി​​​​യ സോ​​​​ഫ്റ്റ്‌​​​​വേ​​​​റു​​​​ക​​​​ൾ ഈ ​​​​ചി​​​​പ്പി​​​​നാ​​​​യി പ്ര​​​​ത്യേ​​​​കം മാ​​​​റ്റം വ​​​​രു​​​​ത്തു​​​​മെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചു.

അ​​​​സൂ​​​​സ്, ഡെ​​​​ല്‍, എ​​​​ച്ച്പി, ലെ​​​​നോ​​​​വോ, എം​​​​എ​​​​സ്‌​​​​ഐ തു​​​​ട​​​​ങ്ങി​​​​യ മു​​​​ന്‍നി​​​​ര ബ്രാ​​​​ന്‍ഡു​​​​ക​​​​ളു​​​​ടെ ലാ​​​​പ്‌​​​​ടോ​​​​പ്പു​​​​ക​​​​ളി​​​​ലും ഡെ​​​​സ്‌​​​ക്‌​​​ടോ​​​പ്പു​​​ക​​​ളി​​​ലും ​ഈ ​​​​വ​​​​ര്‍ഷം അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ ആ​​​​ർ​​​​ടി​​​​എ​​​​ക്സ് സ്പാ​​​​ര്‍ക്ക് ചി​​​​പ്പു​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​യി​​​​ത്തു​​​​ട​​​​ങ്ങും. മൈ​​​​ക്രോ​​​​സോ​​​​ഫ്റ്റ് ത​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സ​​​​ര്‍ഫേ​​​​സ് ലാ​​​​പ്‌​​​​ടോ​​​​പ് അ​​​​ള്‍ട്രാ ഈ ​​​​ചി​​​​പ്പോ​​​​ടെ​​​​യാ​​​​ണ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up